ഏക സിവില്‍ കോഡിനെതിരെ സ്വകാര്യ ബില്ലുമായി ബിജെപി എംപി സുനില്‍ കുമാര്‍ സിങ്ങ്

ദില്ലി: ഏക സിവില്‍ കോഡിനെതിരെ സ്വകാര്യ ബില്ലുമായി ബിജെപി എംപി രംഗത്ത്. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം. ബിജെപി എംപി സുനില്‍ കുമാര്‍ സിങ്ങാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. നേരത്തെ, ബിജെപി എംപി കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡ് സംബന്ധിച്ച് സ്വകാര്യബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു.

സുശീല്‍ കുമാര്‍ സിംഗ് എംപിയുടെ സ്വകാര്യ പ്രമേയമായ ഏക സിവില്‍ കോഡ് നിയമം രാജ്യത്തുടനീളം നടപ്പിലാക്കണമെന്നുള്ള പ്രമേയത്തിന് ലോക്‌സഭയില്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എംപി ലോക്‌സഭാ സ്പീക്കറിനും സെക്രട്ടറി ജനറലും കത്ത് നല്‍കി. ഈ പ്രമേയം കൊണ്ട് രാജ്യത്ത് വര്‍ഗീയ ചേരി തിരിവ് മാത്രമേ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്നും സുപ്രീംകോടതിയുടെ പല ഉത്തരവുകളും യൂണിറ്റ് സിവില്‍ കോഡിന് എതിരാണെന്നും എംപി കത്തില്‍ പറയുന്നു.

Top