റോഹിങ്ക്യന്‍ മുസ്ലിംകള്‍ ഇന്ത്യക്ക് ആപത്ത്; വെടിവച്ചു കൊല്ലണമെന്ന് ബിജെപി എംപി

-bjp

ന്യൂഡല്‍ഹി: ബംഗ്ലാദേശികളും റോഹിങ്ക്യന്‍ മുസ്ലിംകളും ഇന്ത്യക്ക് ആപത്താണെന്ന് ബിജെപി എംപി ടി.രാജാ സിംഗ്. രാജ്യത്തു നിന്നും സ്വമേധയാ മടങ്ങിപ്പോയില്ലെങ്കില്‍ അവരെ വെടിവച്ചിടണമെന്നും രാജ ആവശ്യപ്പെട്ടു.

രാജ്യത്ത് വിദേശികളെ നിലനിര്‍ത്തുന്നത് എങ്ങനെയാണ,് ഇത്തരം കീടങ്ങളെ രാജ്യത്തു നിലനിര്‍ത്തേണ്ട ആവശ്യമില്ല, ഇവരെ രാജ്യത്തുനിന്നും ദൂരേയ്ക്ക് അയക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിക്കുകയാണെന്ന് രാജ അറിയിച്ചു.

ഇതിനു കഴിയുന്നില്ലെങ്കില്‍ അപകടകാരികളായ കുടിയേറ്റക്കാരെ വെടിവച്ചുകൊല്ലുന്ന മറ്റുരാജ്യങ്ങളെപ്പോലെ ഇന്ത്യയും പെരുമാറണമെന്നും, ബംഗ്‌ളാദേശികളും റോഹിങ്ക്യകളും ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കില്ലെന്നും, ഇവരെയെല്ലാം വെടിവച്ചു കൊല്ലണമെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു.

Top