കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മതി; ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ബിജെപി എംപി

CHILDREN

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി എംപി. മധ്യപ്രദേശിലെ എംപി ഉദയ് പ്രതാപ് സിംഗാണ് പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന വ്യവസ്ഥയില്‍ നിയമം കൊണ്ടുവരണമെന്നാണ് ഉദയ് പ്രതാപിന്റെ നിര്‍ദ്ദേശം.

ജനസംഖ്യ വര്‍ദ്ധിക്കുന്നത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നുവെന്നും, ഈ സാഹചര്യം കണക്കിലെടുത്ത് നോട്ട് നിരോധനവും, ജി.എസ്.ടി അടക്കമുള്ളവ നടപ്പാക്കിയതുപോലെ ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നിയമവും കൊണ്ടുവരണമെന്നും ഉദയ് പ്രതാപ് പറഞ്ഞു.

Top