സീറ്റ് നിഷേധിച്ചു; അലഹമ്മാദ് എംപി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

പ്രയാഗ് രാജ്: ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അലഹമ്മാദ് എംപിയും ബിജെപി നേതാവുമായ ശ്യാമ ചരണ്‍ ഗുപ്ത സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ശ്യാമ ചരണ്‍ ഗുപ്തയുടെ രാഷ്ട്രീയനീക്കം.

ശ്യാമ ചരണ്‍ ഗുപ്ത പാര്‍ട്ടി വിടും എന്ന അഭ്യൂഹം ദിവസങ്ങളായി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എസ്പി സ്ഥാനാര്‍ഥിയായി ബാന്ദ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ബിജെപിയില്‍ യാതൊരു ആത്മാര്‍ഥതയ്ക്ക് വിലയുമില്ലെന്ന് അനുഭവത്തില്‍ നിന്ന് ബോധ്യപ്പെട്ടതായി ശ്യാമചരണ്‍ ഗുപ്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രവര്‍ത്തനമികവും നിസ്വാര്‍ഥസേവനവും കാഴ്ച്ചവച്ചിട്ടും പാര്‍ട്ടി നേതൃത്വം തന്റെ ആത്മാര്‍ഥത മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Top