ശിലാഫലകത്തിലെ പേരിനെ ചൊല്ലി തര്‍ക്കം; ബി​ജെ​പി എം​പി​യും എം​എ​ല്‍​എ​യും ത​മ്മി​ല്‍ കൈ​യ്യാ​ങ്ക​ളി

ലക്നൗ: പുതിയ പദ്ധതിയുടെ ശിലാഫലകത്തിലെ പേരിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടവില്‍ ബിജെപി എംപിയും എംല്‍എയും ചെരുപ്പൂരി തമ്മിലടിച്ചു. എം​പി ശ​ര​ദ് ത്രി​പ​തി​യും എം​എ​ല്‍​എ രാ​കേ​ഷ് സിം​ഗ് ബാ​ഗ​ലു​മാ​ണ് ത​മ്മി​ല​ടി​ച്ച​ത്.

ശി​ലാ​ഫ​ല​ക​ത്തി​ല്‍ പേ​രെ​ഴു​തു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മു​ന്നി​ല്‍​വ​ച്ച്‌ ത്രി​പ​തി രാ​കേ​ഷ് സിം​ഗി​നെ ചെ​രു​പ്പൂ​രി അ​ടി​യ്ക്കു​ക​യും ചെ​യ്തു.

ആദ്യം പരസ്പരം വാഗ്‍വാദത്തില്‍ തുടങ്ങി തമ്മിലടിയില്‍ കലാശിക്കുകായിയരുന്നു. സംസാരിക്കുന്നതിനിടെ എംഎല്‍എ ശരദ് ത്രിപാദിയാണ് ചെരുപ്പൂരി ആദ്യം അടിച്ചത് തുടര്‍ന്ന് എംപിയും തിരിച്ചടിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മറ്റ് നേതാക്കളും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

Top