ഭോപ്പാല്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍ അനുസ്മരണ ചടങ്ങിനിടെ തലചുറ്റി വീണു

ജയ്പുര്‍: ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ അനുസ്മരണ ചടങ്ങിനിടെ ഭോപ്പാല്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍ തലചുറ്റി വീണു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ജെ.പിയുടെ ഭോപ്പാല്‍ ഓഫീസിലായിരുന്നു പരിപാടി. ഇതിനിടയിലാണ് ആരോഗ്യസ്ഥിതി വഷളായി പ്രജ്ഞ ബോധരഹിതയായത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കം സംസ്ഥാനത്തെ പ്രധാന ബി.ജെ.പി. നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top