ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് പാര്‍ട്ടി വിടുന്നു ; ഇനി കോണ്‍ഗ്രസ് തട്ടകത്തിലേക്ക്

ബിഹാര്‍ : ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി വിമത നേതാവ് കീര്‍ത്തി ആസാദ് എം.പി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 15 ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ആസാദ്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ആസാദിനെ ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തവണ ആസാദിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ആസാദ് പാര്‍ട്ടി വിടുന്നത്.

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആസാദിനെ ബി.ജെ.പി തഴയാന്‍ തുടങ്ങിയത്. സസ്‌പെന്‍ഷന് ശേഷവും കേന്ദ്ര സര്‍ക്കാരിനെതിരെ പലവട്ടം ആസാദ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ ബി.ജെ.പി അപഹസിക്കുകയാണെന്നും ആസാദ് വിമര്‍ശിച്ചിരുന്നു.

Top