മുംബൈയിലെ തീപിടുത്തത്തിന് കാരണം ഉയര്‍ന്ന ജനപ്പെരുപ്പമാണെന്ന് ഹേമമാലിനി

മുംബൈ: പതിനഞ്ചു പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമലാ മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തെ കുറിച്ച് വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി.

പൊലീസുകാര്‍ കാര്യക്ഷമായി ജോലി ചെയ്യുന്നുണ്ടെന്നും മുംബൈയിലെ ഉയര്‍ന്ന ജനപ്പെരുപ്പമാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു അവരുടെ പ്രസ്ഥാവന.

പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ബോംബേ അവസാനിക്കുമ്പോള്‍ മറ്റൊരു നഗരം ആരംഭിക്കുന്നു. നഗരം നിയന്ത്രണാതീതമായി വികസിക്കുകയാണ്. നഗരങ്ങളിലെ ജനസംഖ്യ നിയന്ത്രിക്കണം. ഒരു നഗരത്തിന് ജനങ്ങളെ ഉള്‍ക്കൊള്ളാതിരിക്കാന്‍ പറ്റാതാവുമ്പോള്‍ അവരെ മറ്റൊരു നഗരത്തിലേക്ക് പറഞ്ഞു വിടണമെന്നും ഹേമമാലിനി പറഞ്ഞു.

Top