ബിജെപി എംപി ഗിരീഷ് ബാപട്ട് അന്തരിച്ചു

ഡൽഹി: ബിജെപി എംപി ഗിരീഷ് ബാപട്ട് അന്തരിച്ചു. 73 വയസ്സായിരുന്നു. ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവായ ഗിരീഷ് ബാപട്ട്, മുമ്പ് മഹാരാഷ്ട്ര സർക്കാരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ്, പാർലമെന്ററി കാര്യമന്ത്രിയായിരുന്നിട്ടുണ്ട്.

Top