വിദേശ സ്ത്രീക്ക് ജനിച്ചയാള്‍ക്കു ദേശസ്‌നേഹിയാകാന്‍ കഴിയില്ലെന്ന് ബിജെപി എംപി

ഭോപാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ബിജെപി എംപി പ്രജ്ഞ ഠാക്കൂര്‍. വിദേശിക്കു ജനിച്ച ഒരാള്‍ക്ക് രാജ്യസ്‌നേഹിയാകാന്‍ കഴിയില്ലെന്നു പ്രജ്ഞ ടാക്കൂര്‍ പറഞ്ഞു.’മണ്ണിന്റെ മകനു മാത്രമെ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിരുന്നു.

ഒരു വിദേശ സ്ത്രീക്ക് ജനിച്ചയാള്‍ക്കു ദേശസ്‌നേഹിയാകാന്‍ കഴിയില്ല. രണ്ടു രാജ്യങ്ങളുടെ പൗരത്വം ഉണ്ടെങ്കില്‍, എങ്ങനെ ദേശസ്‌നേഹം ഉണ്ടാകും’ പ്രജ്ഞ ചോദിച്ചു. കോണ്‍ഗ്രസിനു ധാര്‍മികത, ദേശസ്നേഹം എന്നിവയില്ല. ആത്മപരിശോധന നടത്തണം. അവര്‍ക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല പ്രജ്ഞ പറഞ്ഞു.

പ്രജ്ഞയുടെ ആരോപണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘എംപി സ്ഥാനത്തെ പ്രജ്ഞ അപമാനിച്ചു. ഭീകരവാദ കേസില്‍ അവര്‍ പങ്കാളിയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് മാനസികനില നഷ്ടപ്പെട്ടതായി തോന്നുന്നു. ബിജെപി ചികിത്സ നല്‍കണം’ മധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജെ.പി.ധനോപിയ പറഞ്ഞു.

Top