മധ്യപ്രദേശില്‍ ബിജെപി എംപി കോവിഡ് ബാധിച്ച് മരിച്ചു

ഭോപ്പാല്‍: ബിജെപി എംപി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കോവിഡ് വൈറസ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് നന്ദകുമാര്‍ സിംഗ്.

ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നന്ദകുമാറിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Top