BJP MP clarifies after Twitter post on Usain Bolt’s beef diet triggers storm

ന്യൂഡല്‍ഹി: ദരിദ്രരാജ്യത്തില്‍ പിറന്നിട്ടും ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഒമ്പത് സ്വര്‍ണം നേടിയത് ദിവസം രണ്ടു തവണ ബീഫ് കഴിക്കാന്‍ പരിശീലന്‍ ഉപദേശിച്ചതിനാലാണ് എന്ന ബി.ജെ.പി എം.പിയുടെ ട്വീറ്റ് വിവാദത്തില്‍.

ദളിത് നേതാവും എം.പിയുമായ ഉദിത് രാജാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് പാവപ്പെട്ടവനായതിനാല്‍ പരിശീലന്‍ അദ്ദേഹത്തോട് രണ്ടു നേരം ബീഫ് കഴിക്കാന്‍ ഉപദേശിച്ചു.

തുടര്‍ന്ന് ഒളിംപിക്‌സില്‍ അദ്ദേഹം ഒമ്പത് സ്വര്‍ണ മെഡല്‍ നേടി.’ എന്നാണ് വടക്കന്‍ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭ അംഗം ട്വീറ്റ് ചെയ്തത്.

ബി.ജെ.പിക്ക് വൈകാരികമായ പ്രശ്‌നമാണ് ബീഫ്. അതിനാല്‍ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ബീഫ് നിരോധിച്ചിട്ടുണ്ട്.

ബോള്‍ട്ടിന്റെ പരിശീലകന്‍ പറഞ്ഞതാണ് താന്‍ ആവര്‍ത്തിച്ചതെന്നും അത് കായികതാരങ്ങള്‍ക്ക് വിപരീത സാഹചര്യങ്ങളില്‍ ഉയര്‍ന്നു വരാന്‍ ഒരു പ്രോത്സാഹനം ആകട്ടെ എന്നുമാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് എം.പിയുടെ വിശദീകരണം.

Top