ഉത്തര്‍പ്രദേശില്‍ വീണ്ടും പാര്‍ട്ടിമാറ്റം; ബി.ജെ.പി. എം.പി. കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ വീണ്ടും നേതാക്കളുടെ പാര്‍ട്ടിമാറ്റം. മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും നിലവില്‍ ഇറ്റാവയിലെ ബി.ജെ.പി. എം.പി.യുമായ അശോക് കുമാര്‍ ദൊഹ്‌റയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന അശോക് കുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

നേരത്തെ ബോളിവുഡ് നടി ഊര്‍മിള മദോന്ദ്ക്കറും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെത്തിയ ഊര്‍മിള മദോന്ദ്ക്കര്‍ മുംബൈ നോര്‍ത്ത് ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാകും.

Top