പ്രിയങ്കഗാന്ധി ഒഴിയുന്ന സര്‍ക്കാര്‍ വസതിയില്‍ പകരമെത്തുന്നത് ബിജെപി എംപി അനില്‍ ബലൂനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഒഴിയുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ബിജെപി മാധ്യമ വിഭാഗം തലവനും എംപിയുമായ അനില്‍ ബലൂനിക്ക് ലഭിക്കും. രണ്ടു മാസത്തിനകം ബലൂനിക്ക് പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറാം.

പ്രിയങ്കയ്ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചിരുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. നിലവില്‍ പ്രിയങ്കയ്ക്ക് എസ്പിജി സംരക്ഷണം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന വസതിയില്‍ തുടരാനുള്ള അര്‍ഹത യില്ലെന്ന് ബന്ധപ്പെട്ട മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂഡല്‍ഹിയിലെ 35 ലോധി എസ്‌റ്റേറ്റ് വസതിയിലേക്ക് മാറാന് ബലൂനിക്ക് നിര്‌ദ്ദേശം ലഭിച്ചതായി ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. സഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം സാധിക്കില്ല. അല്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ശുപാര്‍ശവേണം.

Top