നമുക്കൊന്നിച്ച് ഇനി ശക്തമായ ഇന്ത്യയെ പടുത്തുയര്‍ത്താം; പ്രതികരണവുമായി മോദി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തു വന്നതിന് പിന്നാലെ ബിജെപിയുടെ രണ്ടാം വരവിനെക്കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യ ജയിച്ചെന്ന് മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതോടെ ശക്തവും എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതുമായ രാജ്യം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചു വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യാഗിക ട്വിറ്റര്‍ അക്കൗണ്ടായ ചൗക്കിദാര്‍ നരേന്ദ്രമോദിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതിന് അദ്ദേഹം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിക്കെപ്പം അമിത് ഷാ, സുഷമ സ്വരാജ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഉമാഭാരതി, സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ തുടങ്ങിയ ബി.ജെ.പി നേതാക്കളും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.

Top