മണ്ടന്മാരെ ജയിപ്പിച്ചതിനാൽ പ്രളയമുണ്ടായി; എം.എം മണിയെ പരിഹസിച്ച് എ.എൻ രാധാകൃഷ്ണൻ

ഇടുക്കി: വൈദ്യുത മന്ത്രി എം.എം മണിയെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത്.

മണ്ടന്മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതു കൊണ്ടാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടായതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

സ്‌കൂളിന്റെ പടി കാണാത്ത എം.എം മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top