കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ കാറുകള്‍ കത്തിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എയുടെ കാറുകള്‍ അഗ്നിക്കിരയാക്കി. ബി.ജെ.പി. എം.എല്‍.എ. സതീഷ് റെഡ്ഡിയുടെ രണ്ടു കാറുകളാണ് അജ്ഞാതര്‍ അഗ്‌നിക്കിരയാക്കിയത്.

ബൊമ്മനഹള്ളിയിലാണ് സതീഷ് റെഡ്ഡിയുടെ വീട്. ഇവിടെ വീടിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ രണ്ടെണ്ണമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അജ്ഞാതര്‍ കാര്‍പോര്‍ച്ചില്‍ പ്രവേശിക്കുകയും കാറുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തുവെന്നാണ് നിരീക്ഷണ ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഇവരുടെ മുഖം വ്യക്തമല്ല.

അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സതീഷ് റെഡ്ഡി ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. അടുത്തുള്ള പെട്രോള്‍ പമ്പിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Top