കര്‍ണാടക നിയമസഭാ സ്പീക്കറായി വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരിയെ തെരഞ്ഞെടുത്തു

ബംഗളൂരു:കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കര്‍ണാടക സ്പീക്കറായി ബിജെപിയുടെ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് കഗേരിയെ തെരഞ്ഞെടുത്തത്.

ഉത്തരകന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള നിയമസഭാംഗമായ വിശ്വേശ്വര്‍ ആറാം തവണയാണ്
നിയമസഭയില്‍ എത്തുന്നത്. 1994-99 കാലത്തും അദ്ദേഹം നിയമസഭാ സ്പീക്കറായിരുന്നു. 1978ല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു വിശ്വേശ്വര്‍ രാഷ്ട്രീയത്തിലെത്തുന്നത്.

ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജി വെച്ചിരുന്നു. ഇതോടെയാണ് വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരിയെ സ്പീക്കറായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തത്.

Top