ബാര്‍ ഡാന്‍സറുമൊത്ത് താന്‍ നൃത്തം ചെയ്യുന്ന വീഡിയോ കൃത്രിമം: ബിജെപി എംഎല്‍എ

മുംബൈ: ബാര്‍ ഡാന്‍സറുമൊത്ത് താന്‍ നൃത്തം ചെയ്യുന്ന വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്ന് മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ് പുരം. ഈ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.

ബാറിലെ ഡാന്‍സ് പൂളില്‍ വെച്ച് ബാര്‍ ഡാന്‍സറായ യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന സഞ്ജയ് പുരത്തിന്റെ വീഡിയോ ഈയിടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംസ്ഥാനത്ത് ഇത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നും അന്വേഷണം വേണമെന്നുമാണ് എംഎല്‍എയുടെ ആവശ്യം. ഇത് എതിരാളികളുടെ സൃഷ്ടിയാണെന്നും തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു.

Top