കമല്‍നാഥ് സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്ത ബിജെപി എംഎല്‍എമാര്‍ ഒളിവില്‍

ഭോപ്പാല്‍: ക്രിമിനല്‍ നിയമ ഭേദഗതിബില്‍ പാസാക്കുന്നതിനിടെ മധ്യപ്രദേശ് നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത ബി ജെ പി എം എല്‍ എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസ്.


സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരെയാണ് മാറ്റിയത്. ഇവര്‍ ഇന്ന് കമല്‍നാഥിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ ഇരുവരും മുമ്പ് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പിന്നീടാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

സഭയില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ നാരായണും ശരദും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top