രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജപക്‌സക്കെതിരെ ബിജെപി എംഎല്‍എ യുടെ പ്രതിഷേധം

രാജസ്ഥാന്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജപക്‌സക്കെതിരെ ബിജെപി എംഎല്‍എ യുടെ പ്രതിഷേധം.

സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ച് മന്ത്രി ബംഗ്‌ളാവില്‍ കഴിയുന്നു എന്നാരോപിച്ചാണ് വസുന്ധര രാജെയുടെ വസതിക്കു മുന്‍പില്‍ സംഗാനര്‍ എംഎല്‍എ ഘന്‍ശ്യാം തിവാരി പ്ലക്കാര്‍ഡുകളുമായി സത്യാഗ്രഹമിരിക്കുന്നത്.

മുഖ്യമന്ത്രി ഇപ്പോള്‍ താമസിച്ചു വരുന്ന ബംഗ്ലാവ് ഒഴിയണമെന്നും ഔദ്യോഗിക വസതിയിലേക്ക് മാറണമെന്നുമാണ് തിവാരിയുടെ ആവശ്യം.

പ്രതിഷേധവുമായി രംഗത്തു വന്ന തിവാരിയെയും അനുയായികളെയും പൊലീസ് തടയുകയും ജാലുപുരയിലെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

ഇതിനു മുന്‍പ് വസുന്ധരാ രാജെയുടെ വസതിക്കുമുമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ എം.എല്‍.എ അനുവാദം തേടിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സത്യാഗ്രഹമിരിക്കുകയായിരുന്നു.

Top