രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. ബിജെപി നേതാവും രാജസമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരിയാണ് മരിച്ചത്. 59 വയസായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കിരണ്‍ മഹേശ്വരി ചികില്‍സയിലായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

രാജസമന്ദ് മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ കിരണ്‍ മഹേശ്വരി വിജയിച്ചിട്ടുണ്ട്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പുനിയ, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

Top