മധ്യപ്രദേശില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ വേണമെന്ന് ബിജെപി എംഎല്‍എ

ഭോപ്പാല്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശദമാക്കി ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തയച്ചു.

വിര്‍ച്വല്‍ മീറ്റിംഗുകള്‍ നിലവിലെ അവസ്ഥ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് ത്രിപാഠി കത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയാന്‍ ഒരു മാസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭോപ്പാലും ഇന്‍ഡോറുമാണ് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത്. നിലവിലെ സ്ഥിതി പരിശോധിച്ച് വീടുകള്‍ തോറുമുള്ള കൊവിഡ് പരിശോധന നടത്താനും പ്രതിരോധ കുത്തിവെയ്പുകള്‍ വേഗത്തിലാക്കാനും ത്രിപാഠി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

Top