ജാമ്യത്തിലിറങ്ങി; ജയില്‍ ജീവിതം സുഖമായിരുന്നുവെന്ന് ബി.ജെ.പി എം.എല്‍.എ

ഭോപ്പാല്‍: മുനിസിപ്പല്‍ ജീവനക്കാരനെ ബാറ്റ് ഉപയോഗിച്ച് മര്‍ദിച്ച എംഎല്‍എ ജാമ്യത്തില്‍ ഇറങ്ങി. കഴിഞ്ഞ ദിവസമാണ് മുനിസിപ്പല്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ കൂടിയായ അകാശ് വിജയവര്‍ഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യത്തില്‍ ഇറങ്ങിയ അദ്ദേഹം തനിക്ക് ജയില്‍ ജീവിതം സുഖമായിരുന്നുവെന്നാണ് പ്രതികരിച്ചത്. നാടിന്റെ ഉയര്‍ച്ചക്കും ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭോപ്പാലിലെ പ്രത്യേക കോടതിയാണ് വിജയവര്‍ഗീയക്കള ശനിയാഴ്ച ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് എം.എല്‍.എ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

ഇന്ദോര്‍-3 നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് വിജയവര്‍ഗീയ. നഗരത്തിലെ മുനിസിപ്പല്‍ ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് വര്‍ഗിയക്കെതിരെ കേസെടുത്തത്.

Top