ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

ന്യൂഡല്‍ഹി: ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് ജയശങ്കറിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൈമാറിയത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചടങ്ങില്‍ സംബന്ധിച്ചു.

പദ്മശ്രീ പുരസ്‌കാര ജേതാവായ ജയശങ്കര്‍ ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ടിച്ചവരില്‍ ഒരാള്‍ കൂടിയാണ്.

Top