കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കൊല്ലം: മുഖ്യമന്ത്രിയെ കൊല്ലത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.ശബരിമല സംബന്ധിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.കൊല്ലം ഉമയനല്ലൂരില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്.

ഇരവിപുരം ബൂത്ത് പ്രസിഡന്റ് അനിലിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറി സി.ബി പ്രതീഷ്, യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി അംഗം പ്രജിത്ത്, നേതാക്കന്മാരായ ജയപ്രകാശ്, സജിത്ത്, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Top