ബിജെപി ദേശീയ സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദിൽ തുടക്കം

ഹൈദരാബാദ്: ബിജെപി ദേശീയ സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദിൽ തുടക്കം. ജനറൽ സെക്രട്ടറിമാരുടെ സമ്മേളനത്തോടെയാണ് ദേശീയ സമിതി യോഗം ആരംഭിക്കുക. ആദ്യ ദിവസം ദേശീയ അധ്യക്ഷൻ ജെപി നദ്ദ റോഡ് ഷോ നടത്തും. അവസാന ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയും ദേശീയ സമിതി യോഗത്തിന് ഭാഗമായി ഉണ്ടാകും.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. തെലുങ്കാനയിൽ പാർട്ടിക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ യോഗം ആസൂത്രണം ചെയ്യും. യോഗത്തി​ൽ ദേശീയ ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന അദ്ധ്യക്ഷന്മാർ, സംഘടനാ സെക്രട്ടറിമാർ തുടങ്ങി​യവർ ആണ് പങ്കെടുക്കുക. ബി​.ജെ.പി​യുടെ എട്ടുവർഷത്തെ ഭരണനേട്ടങ്ങളും വിക​സനവും വി​ശദീകരി​ക്കുന്ന പ്രമേയം യോഗത്തി​ൽ അവതരി​പ്പി​ക്കും.

Top