എം.ജെ. അക്ബറിനെതിരെ മീ ടൂ ആരോപണം; അന്വേഷിക്കുമെന്ന് അമിത് ഷാ

amith-sha

ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രി എം.ജെ. അക്ബറിനെതിരെ ഉയര്‍ന്ന മീ ടൂ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇത്തരം മീ ടൂ ആരോപണങ്ങള്‍ ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിച്ചവരെ കൂടുതലായി വിശകലനം ചെയ്യണമെന്നും പേര് പറഞ്ഞ് എന്തും എവിടെയും പോസ്റ്റ് ചെയ്യാമെന്നും അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണെന്നും അമിത് ഷാ വ്യക്തമാക്കി. നേരത്തെ മന്ത്രിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അക്ബറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അക്ബറിനെതിരെ നിരവധി പേരാണ് മീ ടൂ കാമ്പയിനിലൂടെ ആരോപണങ്ങല്‍ ഉന്നയിച്ചിരിക്കുന്നത്.

Top