ബി.ജെ.പിയുടെ നയങ്ങളാണ് രാജ്യത്ത് ആള്‍കൂട്ട മര്‍ദ്ദനങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന്…

ന്യൂഡല്‍ഹി: ആള്‍കൂട്ട മര്‍ദനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ശക്തമായ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി. ബി.ജെ.പിയുടെ ചില നയങ്ങളാണ് രാജ്യത്ത് ആള്‍കൂട്ട മര്‍ദനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ലോക്പാല്‍ പോലെ കേന്ദ്രത്തിന് ഇതിലും താല്‍പര്യമില്ലെന്നും മായാവതി വിമര്‍ശനം ഉന്നയിച്ചു.

അതേസമയം ആള്‍ക്കൂട്ട മര്‍ദന സംഭവങ്ങള്‍ പരിശോധിക്കാനുള്ള ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്റെ തീരുമാനത്തെ മായാവതി അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം, ഉത്തര്‍പ്രദേശ് ലോ കമ്മീഷന്‍ സംസ്ഥാനത്തെ ആള്‍കൂട്ട മര്‍ദനങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തവും കനത്ത പിഴയും ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന് സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മായാവതിയുടെ ട്വീറ്ററിലൂടെയുള്ള പ്രതികരണം.

Top