കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ? ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്

കൊച്ചി: നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ പത്തരക്ക് കൊച്ചിയില്‍ ചേരുന്നുണ്ട്. അരൂര്‍ അടക്കമുള്ള അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംസ്ഥാനസമിതിയുടെ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തേക്ക് കടന്നു വരാത്തതാണ് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആശയകുഴപ്പത്തിലാക്കിയത്.

വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജേശേഖരനെയാണ് നേരത്തെ പരിഗണിച്ചിരുന്നതെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. നേരത്തെ കെ സുരേന്ദ്രന്റെ പേരിന് മുന്‍തൂക്കമുണ്ടായിരുന്ന കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും.

Top