ഡല്‍ഹി എകെജി ഭവനിലേക്ക് വീണ്ടും ബിജെപി മാര്‍ച്ച്‌

ന്യൂഡല്‍ഹി : കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന സിപിഐഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് ഇന്നും നടക്കും.

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ബിജെപി ഡല്‍ഹി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഗോള്‍മാര്‍ക്കറ്റിലെ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.

കനത്ത സുരക്ഷ ആണ് എകെജി ഭവന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ നടത്തുന്ന ജനരക്ഷായാത്രയ്ക്ക് സമാന്തരമായിട്ടാണ് ബിജെപി ഡല്‍ഹിയിലെ സിപിഐഎം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.

Top