ചെന്നിത്തല മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് ബിജെപി

കോട്ടയം : മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി നേതാവ് എം ടി രമേശ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുകയാണ്. മാവോയിസ്റ്റുകളെ വളരാന്‍ സംസ്ഥാന സര്‍ക്കാരും അനുവദിച്ചുവെന്നും രമേശ് വിമര്‍ശിച്ചു.

മാവോയിസ്റ്റുകള്‍ക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളത്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസി സിക്കുമെന്ന് വ്യക്തമാക്കണം.

രാജ്യസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ പറ്റി സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വന്നാല്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ കുടുങ്ങും. അതുകൊണ്ടാണ് അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി ഉപവാസം നടത്തുമെന്നും എം ടി രമേശ് വ്യക്തമാക്കി.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലപാതകങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നാണ് പതിപക്ഷം നിയമസഭയില്‍ ഇന്ന് വശ്യപ്പെട്ടിരുന്നത്.

നിയമസഭയില്‍ ശൂന്യവേളയുടെ തുടക്കത്തിലാണ് മാവോയിസ്റ്റ് കൊല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഉന്നയിച്ചത്. സംഭവ സ്ഥലത്ത് പോയ പാലക്കാട് എംപി വികെ ശ്രീകണ്ഠനില്‍ നിന്നും പ്രാദേശിക ജനപ്രതിനിധികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷാവശ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.

Top