ബിജെപി ലക്ഷ്യം വെയ്ക്കുന്നത് ഗാന്ധി മുക്ത കോണ്‍ഗ്രസിനെ ; മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: ബിജെപി ലക്ഷ്യം വെയ്ക്കുന്നത് ഗാന്ധി മുക്ത കോണ്‍ഗ്രസിനെയാണെന്നും ആ കെണിയില്‍ പാര്‍ട്ടി വീഴരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഗാന്ധി മുക്ത കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .

പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ തുടരുന്നതാണ് നല്ലത്. അതേ സമയം അദ്ദേഹത്തിന്റെ ആഗ്രഹവും മാനിക്കണം. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ അല്ല അധ്യക്ഷനെങ്കിലും കുഴപ്പമില്ല, ഗാന്ധി കുടുംബം പാര്‍ട്ടിയില്‍ സജീവമായി ഉണ്ടായിരുന്നാല്‍ മതി. അതുവഴി പാര്‍ട്ടിയില്‍ ഉണ്ടാകുന്ന പ്രതിസന്ധികളും ഗൗരവമായ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിയുടെ വിഷയമല്ല ബിജെപി ലക്ഷ്യം വെക്കുന്നത് കാണ്‍ഗ്രസ് മുക്ത ഭാരതമാണ്. ഗാന്ധി മുക്ത കോണ്‍ഗ്രസിലൂടെ അതിന് സാധിക്കുമെന്ന് അവര്‍ക്കറിയാം. അവര്‍ ആഗ്രഹിക്കുന്ന ആ കെണിയില്‍ പാര്‍ട്ടി വീഴരുത്-അയ്യര്‍ പറഞ്ഞു.

Top