ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

കൊച്ചി: മകരവിളക്ക് ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയായിരുന്നു സുരേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇന്ന് പരിഗണിക്കേണ്ട കേസുകളുടെ ലിസ്റ്റില്‍ സുരേന്ദ്രന്റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല.

മകരവിളക്ക് ദര്‍ശനത്തിന് അനുവദിക്കണമെന്നും അതിനാല്‍, ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ ഇളവുചെയ്യണമെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Top