ലൗ ജിഹാദിന് ബാലവിവാഹം ബെസ്റ്റ്; വിവാദ പ്രസ്താവനയുമായി ബി ജെ പി എംഎല്‍എ

ഭോപ്പാല്‍: മോദി സര്‍ക്കാരിനെ നാണം കെടുത്താന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെ പി എംഎല്‍മാര്‍. ബിബ്ലബ് ദേവ് കുമാറിന് ശേഷം വിവാദ പ്രസ്താവനയുമായി മധ്യപ്രദേശിലെ ബി ജെ പി എംഎല്‍എ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ലൗ ജിഹാദിനെ നേരിടാന്‍ ബാലവിവാഹമാണ് ഏറ്റവും നല്ല പോംവഴിയെന്നാണ് ബിജെപി എംഎല്‍എ പറയുന്നത്. മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗോപാല്‍ പാര്‍മര്‍ക്കാണ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്.

വൈകിയുള്ള വിവാഹങ്ങളാണ് ലൗ ജിഹാദിനു കാരണമെന്നു കണ്ടെത്തിയ എംഎല്‍എ, പെണ്‍കുട്ടികളെ മാതാപിതാക്കള്‍ സമയത്തിനു കെട്ടിച്ചയയ്ക്കണമെന്നും ഉപദേശിച്ചു.

പതിനെട്ടു വയസ് ‘രോഗം'(പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആക്കിയത്) നിയമവിധേയമാക്കിയപ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ തുടങ്ങി. പെണ്‍കുട്ടികളുടെ യൗവനാരംഭത്തില്‍ അവരുടെ മനസ് അലയാന്‍ ആരംഭിക്കും. കൗശലക്കാരും ക്രിമിനലുകളുമായ പുരുഷന്‍മാര്‍ അവരോട് മാന്യമായി പെരുമാറി, പെണ്‍കുട്ടികളെ കുരുക്കില്‍ വീഴ്ത്തുന്നു. ലൗ ജിഹാദിനെ സംബന്ധിച്ച് മുന്‍ കരുതലുള്ളവരായിരിക്കുവാന്‍ ഞാന്‍ എല്ലാ അമ്മമാരോടും ആവശ്യപ്പെടുന്നു ഗോപാല്‍ പാര്‍മര്‍ പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഗോപാല്‍ പാര്‍മര്‍ക്ക് രംഗത്തെത്തിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹം ചെറുപ്പത്തില്‍ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നെന്നും, ഇതിനാല്‍ തന്നെ തെറ്റുകളിലേക്ക് എടുത്തുചാടുന്നതിനു മുമ്പ് തന്റെ വിവാഹം നിശ്ചയിച്ചതാണെന്ന ചിന്ത പെണ്‍കുട്ടിയില്‍ ഉടലെടുക്കുമെന്നുമായിരുന്നു എംഎല്‍എയുടെ വാദം.

Top