കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ്ടമായി

cpm-bjp

കാസര്‍ഗോഡ് : യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പിന്തുണയോടെ പാസായതോടെ കാറഡുക്ക പഞ്ചായത്തിനു പിന്നാലെ ഒരു പഞ്ചായത്തില്‍ കൂടെ ബിജെപിക്കു ഭരണം നഷ്ടമായി. ഇതോടെ ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം രണ്ടായി. ഇപ്പോള്‍ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി ഭരണമുള്ളത്.

പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ യുഡിഎഫ് അംഗമായ വൈ. ശാരദയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്‍മകജെയില്‍ വികസന മുരടിപ്പിനെതിരെയാണു യുഡിഎഫ് അവിശ്വാസം. ഏഴ് അംഗങ്ങളുള്ള ബിജെപിക്കെതിരെ പത്ത് വോട്ടുകള്‍ നേടിയാണ് പാസായത്.

യുഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റ് വിതവും എല്‍ഡി എഫിന് മൂന്ന് സീറ്റുമാണുണ്ടായിരുന്നത്. എല്‍ഡിഎഫിലെ രണ്ട് സിപിഎം അംഗങ്ങളും ഒരു സിപിഐ അംഗവുമാണ് യുഡിഎഫിനെ പിന്തുണച്ചത്. യുഡിഎഫില്‍ നാല് കോണ്‍ഗ്രസും മൂന്ന് ലീഗ് അംഗങ്ങളുമാണുള്ളത്.

കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ബിജെപിക്ക് പഞ്ചായത്ത് നഷ്ടമായത്. അഞ്ച് അംഗങ്ങളുള്ള സിപിഎമ്മിനൊപ്പം രണ്ടു ലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രനും ചേര്‍ന്നതോടെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്ന പുറത്താകുകയായിരുന്നു.

ഇതോടെ ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബിജെപി ഭരണമുള്ളത്.

Top