തെരഞ്ഞെടുപ്പിലെ തോല്‍വി ; ബി.ജെ.പിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിയെ ട്രോളി സോഷ്യല്‍ മീഡിയ. ബി.ജെ.പിയെയും മോദിയെയും ലക്ഷ്യം വെച്ചുള്ള ട്രോളുകള്‍ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും ട്രോളുകളിലൂടെ പങ്കുവെക്കുന്നു.

കേരളത്തിലെ ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രന്‍, മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരെല്ലാമാണ് ട്രോളന്മാരുടെ ഇത്തവണത്തെ ഇരകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തിലെത്തുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയും മോദി – ഷാ കൂട്ടുകെട്ടില്‍ ഇന്ത്യ മൊത്തം പിടിക്കാമെന്ന പ്രതീക്ഷകളും ട്രോളന്മാര്‍ തകര്‍ത്ത് ആഘോഷമാക്കുന്നുണ്ട്.


Top