അക്ഷയ കുമാർ, നാനാ പടേക്കർ . . ഇവരെ മത്സരിപ്പിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി

ന്യൂഡല്‍ഹി : ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാറിനെയും നാനാ പടേക്കര്‍ , അനുപം ഖേര്‍, പരേഷ് റാവല്‍ എന്നിവരെയും ലോക് സഭ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനം.

സല്‍മാന്‍ ഖാനൊപ്പം ബി.ജെ.പി പ്രചരണത്തിന് അക്ഷയ കുമാര്‍ ഇറങ്ങിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തെ മത്സരിപ്പിക്കാന്‍ തന്നെയാണ് ഇപ്പോള്‍ ബി.ജെ.പി നീക്കം.

ചുമ്മാ മത്സരിപ്പിച്ച് എം.പിയാക്കുക എന്നതിലല്ല, അക്ഷയിനേയും നാനാ പടേക്കറെയും ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ സഹമന്ത്രി സ്ഥാനം പരിഗണിക്കുമെന്നും പാര്‍ട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോളിവുഡ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ ജനപ്രിയരായ മുന്‍ ഐ.പി.എസ്‌ഐ.എ.എസ് ഉദ്യോഗസ്ഥര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍, നവ സംരംഭകര്‍ എന്നിവരെയും കളത്തിലിറക്കും.

2014ല്‍ നേടിയ 232 എന്ന മാന്ത്രിക സംഖ്യയേക്കാള്‍ ഭൂരിപക്ഷം ഇത്തവണ നേടാന്‍ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ആകെ 282 സീറ്റുകളില്‍ 232 സീറ്റു നേടി അതുവരെയുള്ള 30 വര്‍ഷത്തെ ചരിത്രമാണ് ബി.ജെ.പി തിരുത്തികുറിച്ചിരുന്നത്.

പഞ്ചാബില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ആകും അക്ഷയ് കുമാറിനെ മത്സരിപ്പിക്കുക. നിലവില്‍ കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിന് ശേഷമാകും മത്സരരംഗത്തിറങ്ങുക.

ഗായകരായ മനോജ് തിവാരി, ബാബുള്‍ സുപ്രിയോ, എഴുത്തുകാരന്‍ പ്രതാപ് സിന്‍ഹ, ആഭ്യന്തരവകുപ്പ് മുന്‍ സെക്രട്ടറി ആര്‍.കെ.സിംഗ്, മുംബയ് മുന്‍ പൊലീസ് കമ്മിഷണര്‍ സത്യപാല്‍ സിംഗ് തുടങ്ങിയവരാണ് ബി.ജെ.പി പരിഗണിക്കുന്ന മറ്റ് പ്രമുഖര്‍.

Top