ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. കേരളത്തില്‍ ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ പരോക്ഷമായി വിമര്‍ശിച്ചു. റഫറി തന്നെ ഗോളടിക്കാന്‍ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Top