ലോക്‌സഭ തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

K Surendran

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്തു കൊണ്ടുള്ള പത്രികയാണ് സുരേന്ദ്രന്‍ നല്‍കിയിരിക്കുന്നത്.

പുുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരേ 240 കേസുകളാണ് ഉള്ളത്. സൂക്ഷ്മ പരിശോധനാ വേളയില്‍ തര്‍ക്കം ഉന്നയിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്നു രണ്ടു സെറ്റ് പത്രികകൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, 42 കേസുകള്‍ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ 20 ക്രിമിനല്‍ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. 240 കേസുകള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top