പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെതിരെ ഒരു സമ്മര്‍ദ്ദവും ഇല്ല: പി.എസ് ശ്രീധരന്‍ പിള്ള

sreedharanpilla

കൊച്ചി: തനിയ്ക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെതിരെ ഒരു സമ്മര്‍ദ്ദവും ഇല്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്. സ്വയം വിലയിരുത്തുമ്പോള്‍ സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും അത് അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെ സമ്മതിച്ച് കഴിഞ്ഞെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടുമെന്ന കാര്യം പ്രവചിക്കാനില്ലെന്നും ഒട്ടേറെ സീറ്റ് എന്‍ഡിഎയ്ക്ക് കിട്ടുമെന്നും തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം ഇരിട്ടിയില്‍ അധികമായിരിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തില്‍ ഭരണം ആവര്‍ത്തിക്കുക തന്നെ ചെയ്യും. കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ബദലായി മാറാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു, ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Top