പാര്‍ട്ടിയിലെ അച്ചടക്കമുള്ള അംഗമായിരിക്കും ഇനി മുതല്‍ താനെന്ന് പ്രഗ്യാ സിംഗ്

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ അച്ചടക്കമുള്ള അംഗമായിരിക്കും ഇനി മുതല്‍ താനെന്ന് ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നാഥുറാം വിനായക് ഗോഡ്സെയെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനകളില്‍ ബിജെപി പ്രഗ്യയോട് വിശദീകരണം ചോദിച്ചിരുന്നു.

സംഘടനാതലത്തില്‍ അച്ചടക്കം ആവശ്യമുള്ളതു കൊണ്ട് താന്‍ പാര്‍ട്ടിയിലെ അച്ചടക്കമുള്ള അംഗമായിരിക്കുമെന്നാണ് പ്രഗ്യ ഇപ്പോള്‍ പറയുന്നത്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന പ്രഗ്യയുടെ പ്രസ്താവന വലിയ വിവാദമാണ് സൃഷ്ടിച്ചത്. നരേന്ദ്രമോദിയും അമിത്ഷായും അടക്കമുള്ള നേതാക്കള്‍ പ്രഗ്യയ്ക്ക് താക്കീതുമായി രംഗത്തെത്തിയിരുന്നു.

Top