ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി; ശ്രീധരന്‍ പിള്ളയടക്കം ലിസ്റ്റില്‍

SREEDHARAN-AND-KUMMANAM

തിരുവനന്തപുരം: ബിജെപിയുടെ ലോക് സഭാ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ എല്ലാം പട്ടികയിലുണ്ട്. ചില മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രനും പട്ടികയിലുണ്ട്. മൂന്ന് ദിവസത്തിനകം ദേശീയ നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിക്കുമെന്നും രമേശ് വ്യക്തമാക്കി. ബി.ജെപിക്ക് സാധ്യത ഉള്ള മണ്ഡലങ്ങളില്‍ ഇടത് വലത് മുന്നണികള്‍ ഒത്തുതീര്‍പ്പ് നീക്കം നടത്തുകയാണെന്നും രമേശ് പറഞ്ഞു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍ ആലപ്പുഴയില്‍ എഎന്‍ രാധാകൃഷ്ണന്‍, വടകര വികെ സജീവന്‍ തൃശ്ശൂര്‍ കെ. സുരേന്ദ്രന്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍ കോഴിക്കോട് എം ടി രമേശ്, കെപി ശ്രീശന്‍ ചാലക്കുടി എ എന്‍ രാധാകൃഷ്ണന്‍, എ. ജെ അനൂപ്. കാസര്‍കോട് പി. കെ കൃഷ്ണദാസ്, സികെ പത്ഭനാഭന്‍, കെ ശ്രീകാന്ത് എന്നിങ്ങനെയാണ് പട്ടിക.

Top