‘ബിജെപി ഭരണത്തിനായി കാത്തിരിക്കുന്നത് തെരുവ് നായ്ക്കളെ പോലെ’ ; പരിഹാസവുമായി മന്ത്രി ഡി സി തമ്മണ്ണ

ബംഗളൂരു: ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കര്‍ണ്ണാടകയിലെ മന്ത്രിയും ജെ ഡി എസ് നേതാവുമായ ഡി സി തമ്മണ്ണ. ബിജെപിയുടെ അധികാര കൊതിയെ തെരുവ് നായ്ക്കളോട് ഉപമിച്ചാണ് തമ്മണ്ണ വിമര്‍ശനം നടത്തിയത്. ‘നായ്ക്കള്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ ഡി എസ് സര്‍ക്കാര്‍ താഴേ വീഴുമോയെന്ന് ബി ജെ പി കാത്തിരിക്കുന്നത്’ എന്നാണ് തമ്മണ്ണ പരിഹസിച്ചത്. മൈസൂരിലെ മദ്ദൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഈ കാര്യം വെളിപ്പെടുത്തിയത്.

കര്‍ണ്ണാടക സര്‍ക്കാര്‍ 24 മണിക്കൂറിനകം താഴെ വീഴുമെന്ന ബി ജെ പി നേതാവ് ഉമേഷ് കട്ടിയുടെ പരമാര്‍ശത്തിന് പിന്നാലെയാണ് ബി ജെ പിയെ വിമര്‍ശിച്ച് മന്ത്രി രംഗത്തെത്തിയത്. ഉമേഷ് കട്ടിയെപ്പോലുള്ള നേതാക്കള്‍ സര്‍ക്കാര്‍ ഇപ്പോള്‍ വീഴുമെന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു എന്നാല്‍ ഇതുവരെ അങ്ങനെ ഒന്ന് സംഭവിച്ചില്ല, അവരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണപക്ഷത്തുള്ള 15എം എല്‍ എമാര്‍ ബി ജെ പിയോട് കൂറ് പുലര്‍ത്തുന്നവരാണെന്നും അവര്‍ പാര്‍ട്ടിയുമായി ചേര്‍ന്നാല്‍ സര്‍ക്കാരിനെ സുന്ദരമായി താഴേയിറക്കാന്‍ സാധിക്കുമെന്നുമാണ് ഉമേഷ് കട്ടി നേരത്തെ പറഞ്ഞത്. ഒരാഴ്ചക്കകം ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്നും ഉമേഷ് പ്രസ്താവിച്ചിരുന്നു.

നായ്ക്കള്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ്

Top