ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പേ കര്‍ഷകരെ ‘ചാക്കിലാക്കാനൊരുങ്ങി’ ബിജെപി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ഷകരെ വരുതിയിലാക്കാന്‍ പുതിയതന്ത്രവുമായി ബിജെപി. കര്‍കര്‍ക്ക് വന്‍പദ്ധതി പ്രഖ്യാപിക്കൊനൊരുങ്ങുകയാണ് ബിജെപിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടക്കെണിയിലകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കണ്ടില്ലെന്ന് നടിച്ചതും കര്‍ഷകറാലിയെ നിസാരമായി കണ്ടതുമെല്ലാം ബിജെപി ശക്തമായ തിരിച്ചടിയാണ് നല്‍കിയതെന്ന് തിരിച്ചറിഞ്ഞാണ് കളം മാറ്റിപ്പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നത്.

ഹിന്ദി ഹൃദ്യഭൂമിയില്‍ ബിജെപിയുടെ പരാജയത്തില്‍ പാര്‍ട്ടിയ്ക്കകത്ത് നിന്ന് തന്നെ ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കൂടാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് കാര്‍ഷിക കടം എഴുതി തള്ളി വാക്കു പാലിക്കുകയും ചെയ്തു.

കൂടാതെ കര്‍ഷക കടാശ്വാസ പദ്ധതി കൊണ്ടു വരാതെ മോദിയെ വിശ്രമിക്കാന്‍ അനുവദിക്കില്ലയെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ ക്ഷേമം ചര്‍ച്ച ആയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ കര്‍ഷക ക്ഷേമപദ്ധതികള്‍ ജനുവരിയില്‍ പ്രഖ്യാപിച്ചേക്കും.

Top