മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മുന്നേറ്റം

ഡല്‍ഹി : മഹാരാഷ്ട്ര , ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ അറിവായപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം വന്‍ ലീഡ് നില നേടുന്നതായാണ് സൂചന. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫലസൂചനകള്‍.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിറുത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേ സമയം ഹരിയാനയില്‍ തൂക്കുസഭക്കുള്ള സാദ്ധ്യയതകളും ചില എക്സ്റ്റ്‌പോളുകള്‍ പ്രവചിച്ചിരുന്നു.

മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ ഹൂഡ, ബി.ജെ.പി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, ഗുസ്തി താരം ബബിത ഫോഗട്ട് തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

Top