രക്ഷാബന്ധന്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്ക് ചെല്ലണം; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ആഗസ്റ്റില്‍ നടക്കുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്ക് ബി.ജെ.പി നേതാക്കള്‍ ഇറങ്ങിച്ചെല്ലണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മുസ്‌ലിം സ്ത്രീകള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നുവെന്നും മോദി പറഞ്ഞു. മുസ്‌ലിം സ്ത്രീകളിലേക്ക് എത്താന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ വിവിധ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 30നാണ് ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ നടക്കുന്നത്. ഇതിന് മുന്നോടിയായാണ് മോദിയുടെ ആഹ്വാനം.

പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്‍.ഡി.എ എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ യോഗത്തില്‍ മോദി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ യോഗത്തിലാണ് മോദിയുടെ ആഹ്വാനമുണ്ടായത്.

Top