ദേശീയപാത ഉപരോധിച്ച ബിജെപി ജില്ലാനേതാക്കള്‍ ഉള്‍പ്പെടെ നൂറ് പേര്‍ക്കെതിരെ കേസ്

bjp

കൊച്ചി ; ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിച്ച ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാജനറല്‍ സെക്രട്ടറി എ വേലായുധന്‍, സെക്രട്ടറി എം ബല്‍രാജ്, മണ്ഡലം പ്രസിഡണ്ട് എന്‍ മധു, കൃഷ്ണന്‍, സുരേഷ് മേലടുക്കം, അശോകന്‍ മേലത്ത്, അമ്ബു ഭാസ്‌കരന്‍, പ്രേമന്‍ കാലിക്കടവ് തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ നിലക്കലില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഞായറാഴ്ച രാവിലെ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മാവുങ്കാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം നടത്തിയത്.

Top