പ്രധാനമന്ത്രിയുടെ ദീര്‍ഘായുസ്സിനായി മഹാമൃത്യുഞ്ജയ പൂജ നടത്തി ബിജെപി നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസ്സിനായി ഋഗ്വേദത്തിലെ മഹാമൃത്യുഞ്ജയ പൂജ നടത്തി ബിജെപി നേതാക്കള്‍. പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ സംഭവത്തെ തുടര്‍ന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയത്.

108 പുരോഹിതരടങ്ങുന്ന സംഘം മൂന്നു ദിവസങ്ങളില്‍ പ്രാര്‍ത്ഥന തുടരും. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വാഹനം കുടുങ്ങിയത് ഇന്നലെയായിരുന്നു. ഇന്ന് ഭോപ്പാലിലാണ് ബിജെപി പ്രാര്‍ത്ഥനാ സംഗമം നടത്തിയത്. ബിജെപി ദേശീയ വൈസ് കൂടിയായ ചൗഹാനും അനുയായികളും ഭോപ്പാലിലെ ഗുഫാ മന്ദിര്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു.

https://twitter.com/imAmanDubey/status/1479006368275202048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1479006368275202048%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fbjp-leaders-chant-the-mahamrityunjaya-mantra-for-the-longevity-of-the-pm-163994

ഇവര്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ചിത്രത്തില്‍ കൈകൂപ്പി നില്‍ക്കുന്ന മോദിയുടെ ഫോട്ടോയും കാണാം.

ഉജ്ജയ്നിലെ മഹാകലേശ്വര്‍ ജ്യോതിര്‍ലിങ്ക, ഖാന്ദ്വയിലെ ഓംകരേശ്വര്‍ തുടങ്ങിയ മധ്യപ്രദേശിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ സുരക്ഷക്കും ദീര്‍ഘായുസ്സിനുമായി പ്രാര്‍ത്ഥനകള്‍ നടന്നു. ഉജ്ജയ്നില്‍ ബിജെപി പ്രസിഡന്റ് വിഡി ശര്‍മ പ്രാര്‍ത്ഥിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ ജന്‍ദേവാല ക്ഷേത്രമടക്കമുള്ള ഇടങ്ങളിലും ബിജെപി നേതാക്കള്‍ പ്രാര്‍ത്ഥന നടത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡേ പ്രാര്‍ത്ഥിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.

Top