സഞ്ജയ്‌യുടെയും ദീപികയുടെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയത് ബി.ജെ.പി നേതാവ്

-bjp

ചണ്ഡീഗണ്ഡ്: പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ദീപിക പദ്‌കോണിന്റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയത് ബി.ജെ.പി നേതാവ്.

ഹരിയാന ബി.ജെ.പി ഘടകം മാദ്ധ്യമ കോര്‍ഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദ പ്രസ്താവന നടത്തിയത്.

ബന്‍സാലിയുടെയും ദീപികയുടെയും ജീവന്‍ എടുക്കുന്നവര്‍ക്ക് 10 കോടി രൂപ നല്‍കും. അവരുടെ കുടുബത്തിന്റെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് സൂരജ് പാല്‍ അമു ഉറപ്പ് നല്‍കിയിരിക്കുന്നത്. നടി ദീപികയുടെയും സംവിധായകന്‍ ബന്‍സാലിയുടെയും തല കൊയ്യാന്‍ അഞ്ച് കോടി രൂപ വാഗ്ദ്ധാനം ചെയ്ത ഛത്രീയ സമാജം അംഗത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിംഗിനെതിരെയും അദ്ദേഹം ഭീഷണി മുഴക്കി. പ്രസ്താവനകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി. പത്മാവതിക്കൊപ്പം 200 ശതമാനവുംഉറച്ച് നില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം രണ്‍വീര്‍ സിംഗ് പറഞ്ഞിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ പത്മാവതിയുടെ റിലീസിംഗ് മാറ്റി വച്ചു. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിയ വിവരം അറിയിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവുമായി വിവിധ ഹിന്ദു സംഘടനകള്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Top